ഡബ്ബാവാലകൾ സൈക്കിളിൽ നിന്നു മോട്ടോർ സൈക്കിളിലേക്ക്

0

 

മുംബൈ: മുംബൈയിലെ 25 ഓളം ഡബ്ബാവാലകൾക്ക് നഗരത്തിൽ ഉച്ചഭക്ഷണം (ലഞ്ച് ബോക്സുകൾ )വിതരണം ചെയ്യുന്നതിനായി ഇലക്ട്രിക്കൽ മോട്ടോർസൈക്കിളുകൾ വിതരണം ചെയ്‌തു. വാതവരൺ ഫൗണ്ടേഷൻ ,ഇന്ത്യ ഇൻഫോലൈൻ ഫിനാൻസ് ലിമിറ്റഡ് (ഐഐഎഫ്എൽ) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുംബൈ നഗരസഭയാണ് മോട്ടോർസൈക്കിളുകൾ വിതരണം ചെയ്തത്.ഒരു നൂറ്റാണ്ടിലേറെയായി മഹാ നഗരത്തിൻ്റെ അവിഭാജ്യ ഘടകമാണ് ഡബ്ബാവാലകൾ.

ദിവസേന 20,000-30,000 ലഞ്ച് ബോക്സുകൾ ഡബ്ബാവാലകൾ നഗരത്തിലെ വിവിധ ഓഫീസുകളിൽ വിതരണം ചെയ്യുന്നുണ്ട്. മുംബൈയുടെ രൂപവും ഭാവവും അതോടൊപ്പം മുംബൈ നിവാസികളുടെ ജീവിത രീതിയിലും സൗകര്യങ്ങളിലും മാറ്റം വന്നിട്ടും ഡബ്ബാവാലകളുടെ ഗതാഗത രീതി അതേപടി തുടരുകയായിരുന്നു.’ വാതവരൺ ഫൗണ്ടേഷൻ ‘ നടത്തിയ ഒരു സർവ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ ഈ മേഖലയിൽ വരുന്നത്.
സൈക്കിളുകളിൽ ആഞ്ഞുചവുട്ടി അതിവേഗം കുതിക്കുന്ന ഡബ്ബാവാലകൾ നഗരവാസികൾക്ക് പതിവ് കാഴ്ചയാണ്. കൃത്യനിഷ്ഠ ,സമർപ്പണം ,ആത്മാർത്ഥത -ഇതൊക്കെ അവരുടെ തൊഴിലിൻ്റെ മഹത്വമായിഉദ്യോഗസ്ഥ സമൂഹം കണ്ടിരുന്നു.ഒരുസൈക്കിളിൻ്റെ മുൻഭാഗത്ത് ഇരുഭാഗങ്ങളിലും പിന്നിലുമൊക്കെയായി ഉച്ചഭക്ഷണം നിറച്ച ടിഫിനും തൂക്കിയുള്ള സൈക്കിൾ യാത്രാ ദൃശ്യങ്ങൾ പതിയെ അപ്രത്യക്ഷമായേക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *