മോഹന്‍ലാലിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി

0

തിരുവനന്തപുരം:  എമ്പുരാൻ റിലീസ് ആയതിന് പിന്നാലെ മോഹൻലാലിനെതിരെ സൈബർ ആക്രമണം രൂക്ഷമായതിനെതിരെയുള്ള പരാതിയിൽ നടപടി. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. സോഷ്യൽമീഡിയ ഗ്രൂപ്പുകളിലെ ഇത്തരത്തിലുള്ള അപകീർത്തി പോസ്റ്റുകൾ ഉൾപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ഡിജിപിക്ക് പരാതി നൽകി. പരാതിയിൽ രേഖാമൂലം മറുപടി നൽകിയ ഡിജിപി അടിയന്തര അന്വേഷണത്തിന് നിർദേശിച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിലെ ​ഗുജറാത്ത് കലാപ സീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സൈബർ ആക്രമണങ്ങൾ.

മോഹൻലാലിനെ രാജ്യവിരുദ്ധനെന്നും നടന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്നും ഉൾപ്പെടെയുള്ള സൈബർ പോസ്റ്റുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൻ്റെ രേഖകൾ പരാതിക്കാരൻ പൊലീസിന് കൈമാറി. കാവിപ്പട നായിക, സുദർശനം എന്നീ എഫ്ബി പേജിൻ്റെ സ്‌ക്രീൻഷോട്ടുകളാണ് തെളിവുകളായി നൽകിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *