CY-Hunt പ്രത്യേക ഓപ്പറേഷൻ – ആലപ്പുഴയിൽ വൻ റെയ്ഡ്

0
IMG 20251031 WA0000

 

ആലപ്പുഴ :  സംഘടിത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ എടുത്തു കൊടുത്തും , ATM, ചെക്ക് എന്നിവ വഴി പണം പിൻവലിക്കൽ നടത്തിയും വന്ന 46 ആളുകളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു.കസ്റ്റഡിയിൽ എടുത്തവരിൽ യുവാക്കളും സ്ത്രീകളും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് 72 റെയ്ഡുകളാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ. M Pമോഹനചന്ദ്രൻ IPS, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ Dy.SP സന്തോഷ് M S എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ SHO മാർ നടത്തിയത്. ഇത്തരത്തിൽ നടത്തിയ റെയ്ഡുകളിൽ 64 കേസുകൾ ഇത് വരെ രജിസ്റ്റർ ചെയ്യുകയും സംഘടിത ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച 30 പേരേയും ഇത്തരത്തിൽ ATM വഴി പണം പിൻവലിച്ചതിന് 12 പേരേയും ബാങ്ക് അക്കൗണ്ടുകൾ കൊടുത്ത് പണം വാങ്ങിയതിന് 7 പേരേയും ഉൾപ്പെടെ 49 പേരെയാണ് ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത് ഇവരിൽ 12 പേരെ കോടതികളിൽ ഹാജരാക്കി റിമാൻസ് ചെയ്തു . റെയ്‌ഡിൽ 35 ഓളം മൊബൈൽ ഫോണുകളും തട്ടിപ്പിനായി ഉപയോഗിച്ച ചെക്ക് ബുക്കുകളും ATM , ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു. ജില്ലയിൽ നടത്തിയ റെയ്ഡിൽ ഇത്തരം സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രധാനമായും മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് തുടങ്ങിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ മറ്റു ജില്ലകളിലും കേസുകൾ നിലവിൽ ഉള്ളതായും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധം ഉള്ളതായും വെളിവായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ചെക്ക് വഴി പണം പിൻവലിച്ച കേസുകളും ATM വഴി പണം പിൻവലിച്ച കേസുകളും ഇത്തരത്തിൽ പണം അയച്ചു ലഭിക്കാനായി എടുത്തു കൊടുത്ത ബാങ്ക് അക്കൗണ്ട് ഉടമസ്ഥരുടെ പേരിൽ ഉള്ള കേസുകളും ഉൾപ്പെടെ ആകെ 66 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. CY-HUNT 1.0 എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയതിന്റെ ഭാഗമായി ആണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ റെയ്ഡ് നടത്തിയത്. തുടർന്നും ആലപ്പുഴ ജില്ലയിൽ CY-HUNT ഓപ്പറേഷൻ നടന്നു വരികയാണെന്നും കൂടുതൽ റെയ്ഡുകളും അറസ്റ്റുകളും തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *