അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട,ഞാൻ കൊല്ലക്കാരനാണ്‌ : സിവിആനന്ദബോസ്

0

കൊല്ലം:ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് രംഗത്ത്.തന്നെ വലിച്ച് താഴെയിടാൻ പലരും ശ്രമിക്കുന്നു.താൻ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട.താൻ കൊല്ലം കാരനാണെന്നുംഅദ്ദേഹം പറഞ്ഞു.അതിനിടെ ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍  ഗവര്‍ണ്ണര്‍ സി വി ആനന്ദബോസിന്‍റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍.അറിയിക്കും.രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.

പീഡനം നടന്നുവെന്ന് പറയുന്ന രണ്ട് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കിയെങ്കിലും, രാജ് ഭവന്‍ പ്രതികരിച്ചിട്ടില്ല. മൊഴിയെടുക്കാനായി നോട്ടീസ് നല്‍കിയ രാജ് ഭവന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. രാജ് ഭവനിലേക്ക് പോലീസിന് പ്രവേശനം നിഷേധിച്ച് പ്രത്യേക ഉത്തരവുമിറക്കി. ഗവര്‍ണ്ണര്‍ക്കെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കാനാകില്ലെന്നിരിക്കേ ലൈംഗികാതിക്രമ പരാതിയെക്കുറിച്ചന്വേഷിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ രാജ് ഭവന്‍റെ നിസഹകരണം മൂലം നടപടികള്‍ തടസപ്പെടുകയാണെന്ന്  അറിയിക്കാനാണ് നീക്കം.

രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച പരാതിയെന്നാണ് ഗവര്‍ണ്ണര്‍ ആനന്ദബോസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 24ന് ഗവര്ണ്ണറുടെ മുറിയില്‍ വച്ചും, മെയ് 2ന് കോണ്‍ഫറന്‍സ് മുറിയില്‍ വച്ചും പീഡനം നടന്നുവെന്ന പരാതിയില്‍ യുവതി  ഉറച്ചുനില്‍ക്കുകയാണ്. താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ഗവര്‍ണ്ണറുടെ  ഉപദ്രവ ശ്രമമമെന്നും പരാതിയില്‍ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *