കഞ്ചാവ് കേസ് : പറഞ്ഞതിന് ന്യായീകരണവുമായി കേരളത്തിന്റെ സാംസ്കാരിക മന്ത്രി
തിരുവനന്തപുരം: പറഞ്ഞതിനെ ന്യായീകരിച്ചും മലക്കം മറിഞ്ഞും കേരളത്തിന്റെ സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇതൊക്കെ നിർത്തണം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. മന്ത്രിയാണ് ഞാൻ മിണ്ടാൻ പാടില്ല എന്ന് പറയാൻ പാടില്ല. എന്റെ പാർട്ടിയെയും സഖാക്കളെയും വേട്ടയാടിയാൽ ഞാൻ പ്രതികരിക്കും. വലിയ തോതിൽ മയക്കുമരുന്ന് പിടിച്ചാൽ അത് വാർത്തയാക്കണം എന്നാൽ ഇത് ചെറിയതോതിൽ വലിച്ചു എന്ന് പറഞ്ഞാണ് കേസും വേട്ടയാടലും.അത് ശരിയല്ല.
യു പ്രതിഭയോട് വിരോധമുള്ള ആരോ ആണ് കുട്ടികളെ പറ്റി വിളിച്ചു പറഞ്ഞത്. കൂട്ടുകാരുമായി കൂട്ടുകൂടി വലിച്ചെന്നും വലിച്ചില്ലെന്നും പറയുന്നു. അത് സംബന്ധിച്ച കാര്യമാണ് ഞാൻ വിശദീകരിച്ചത്. കൊച്ചുകുട്ടികൾ ആകുമ്പോൾ സ്വാഭാവികമായി അവരെ വിളിച്ചു ഉപദേശിക്കണം.
കുട്ടികളെ കസ്റ്റഡിയിലെടുത്ത് FIR രജിസ്റ്റർ ചെയ്തു. ഞാൻ വലിക്കുമായിരുന്നു.
യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണ്. വേട്ടയാടുകയാണ്. മെന്റലി അവർ വളരെ ഷോക്ക്ഡാണ്. അവരുടെ മകനെ ഇങ്ങനെ സംഭവിച്ചു എന്നറിഞ്ഞാൽ അവർ കടുംകൈ ചെയ്യില്ലേ. ഒരു അമ്മ എന്ന രീതിയിലാണ് അവർ പ്രതികരിച്ചത്. എന്നാൽ ജാതി പറഞെന്ന രീതിയിലാണ് അവരെ ആക്ഷേപിച്ചത്.
ഒരു സ്ത്രീയെപ്പറ്റി ഇത്രയും മോശമായി പറയാമോ. തെരഞ്ഞെടുപ്പിനു മുമ്പ് കളമൊരുക്കണം..അതിനു വേണ്ടി ചില കേന്ദ്രങ്ങളിൽ നിന്നുള്ള കളികളാണ് ഇപ്പോൾ നടക്കുന്നത്. ലക്ഷ്യം കായംകുളത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തുവെന്നും മന്ത്രി ചോദിച്ചു.
എക്സൈസ് ഉദ്യോഗസ്ഥനെ മാറ്റി എന്ന വാർത്തയും കള്ള പ്രചരണം ആയിരുന്നു. സാംസ്കാരിക മന്ത്രിക്ക് മിണ്ടാതിരിക്കണം എന്നാണോ .വായടച്ചു പിടിക്കാൻ കഴിയുമോ. പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല. പിന്നെങ്ങനെ കേസിൽ പ്രതിയാകും.ഒമ്പതാം പ്രതിയാക്കിയിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.