CSRഫണ്ട് തട്ടിപ്പ്: രൂപമാറ്റം വരുത്തി നടന്നിട്ടും അനന്തു കൃഷ്‌ണന് മേൽ പിടിവീണു

ഇടുക്കി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പരാതികള്‍ വന്നതിന് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്‌ണന്‍. നിലവില്‍ പൊലീസ് പിടിയിലായ ഇയാള്‍ പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം നടത്തുകയായിരുന്നു. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ അനന്തു രൂപം മാറ്റിയത്. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്ക് പോലും അനന്തുവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.
1000 കോടിയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം. അനന്തുവിൻ്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടിയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്.
സംസ്ഥാനത്ത് ജില്ലകൾ കേന്ദ്രീകരിച്ച് പല സംഘടനകളെയും പ്രമുഖ വ്യക്‌തികളേയും രാഷ്ട്രീയക്കാരെയും ചേർത്തുകൊണ്ട് അനന്തുകൃഷ്ണൻ വന തട്ടിപ്പാണ് ആസൂത്രണം ചെയ്തത്.