CRS ഫണ്ട് തട്ടിപ്പ് :Cലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

തിരുവനന്തപുരം: CRS ഫണ്ട് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതി ചേർത്തതിന് പിന്നാലെ ജാമ്യം തേടി ലാലി വിൻസെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിലാണ് ലാലി വിൻസെന്റിനെ പ്രതിചേർത്തത്. അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളുണ്ട്. ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്.അനന്തുകൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോൺഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളിയിരുന്നു.