നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്.
ഒരാഴ്ചക്കുള്ളിൽ ജാമ്യവ്യവസ്ഥകൾ നിശ്ചയിച്ച് അപേക്ഷ പരിഗണിക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൾസർ സുനിയുടെ നീക്കം. ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രോസിക്യുഷനോട് വിചാരണ കോടതി നിലപാട് തേടും. അതിന് ശേഷമായിരിക്കും ജാമ്യം നൽകാനുള്ള ഉത്തരവുണ്ടാകുക.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.