ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രാഥമിക ശുശ്രൂഷപരിശീലന പരിപാടി
ആലപ്പുഴ : വിവിധ തരത്തിലുള്ള ആപത്ഘട്ടങ്ങളിൽ സ്ഥലത്ത് ആദ്യം എത്തുന്ന വിഭാഗം എന്ന നിലയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച പ്രായോഗിക പരിശീലനം ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് ഇന്ന് (18.12.2025) നടത്തി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിശീലന ക്ലാസ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. എം.പി. മോഹനചന്ദ്രൻ IPS ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജെൻസി മെഡിസിൻ മേധാവി ഡോ.വിവക്.ആർ,. ഫോറൻസിക് വിഭാഗം മേധാവി ഡോ. നിഖിൽ ദിലീപ്, എമർജെൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ആന്റ് ട്രോമ കെയർ യൂണിറ്റിലെ ഡോ.വിജേഷ് വിൻസെന്റ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഡോ.ജെസ്റ്റിൻ തോമസ് തുടങ്ങി വിവധ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്ലാസുകളും പരിശീലന പരിപാടിയും നയിച്ചു.
