“മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരും “: ബിനോയ് വിശ്വം

0

കോഴിക്കോട്: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. ആർ എസ് എസ് പൂർണ ഫാസിസ്റ്റു സംഘടനയാണ്. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരും ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം നിലപാട് തിരുത്തിയത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് സിപിഐഎം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയിൽ അയച്ച രേഖയിലെ പരാമർശത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
. നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെങ്കിലും ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച രേഖയില്‍ സിപിഎം വിശദീകരിക്കുന്നത്.

വയനാട് ചൂരല്‍മലയില്‍ ഇന്ന് നടന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമരം വയനാടിന് ഗുണം ചെയ്യില്ല. ഇതില്‍ രാഷ്ട്രീയം കാണരുത്. കൊച്ചിയിലെ ഗ്ലോബല്‍ സമ്മിറ്റ് പോലെ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട വിഷയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *