ദയനീയ പരാജയം ഏറ്റുവാങ്ങി ഇടത് പാര്‍ട്ടികള്‍

ന്യുഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ദയനീയ പരാജയം. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍. ദേശീയ പാര്‍ട്ടിയായ സിപിഐ എം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കരാവല്‍ നഗറിലും ബദാര്‍പൂറിലും. കരാവല്‍ നഗറില്‍ അശോക് അഗര്‍വാള്‍ 457 വോട്ടും ബദര്‍പൂരില്‍ ജഗദീഷ് ചന്ദ് 367 വോട്ടും നേടി. ഈ മണ്ഡലങ്ങളില്‍ നോട്ടക്ക് 709, 915 വോട്ടുകൾ വീതം ലഭിച്ചു.