ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ അൻവറിനെതിരെ നിലമ്പൂരിൽ CPM പ്രകടനം

0
2uabil8z Recovered

നിലമ്പൂര്‍: ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ സിപിഎം പ്രതിഷേധം. നിലമ്പൂര്‍ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്. അന്‍വര്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *