ഒരു വിക്കറ്റുകൂടി…! മധു മുല്ലശേരി ബിജെപിയിൽ

0

 

തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്നു. . ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി മുൻമന്ത്രി വി. മുരളീധരൻ ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അടക്കമുള്ള ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിൽ എത്തി ഔദ്യോഗികമായി ക്ഷണിക്കുകയും തുടർന്ന് ബിജെപിയിൽ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിക്കുകയായിരുന്നു.മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പാർട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും മറ്റ് കുടുംബാംഗങ്ങളും ബിജെപിയില്‍ ചേരുന്നുണ്ട് .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് നാളെ ഇവർ അംഗത്വം സ്വീകരിക്കും.
മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധു പാർട്ടി വിടുന്നത്. മധു മുല്ലശ്ശേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം മധു മുല്ലശേരിറഞ്ഞു. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും ജോയ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ജില്ലാ നേതൃത്വം. സിവിലായും ക്രിമിനലായും കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ജോയ് പറഞ്ഞു.

മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടർന്നാണ് മധു മുല്ലശേരി ഏരിയ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയതും ബിജെപിയിലേക്ക് ചേക്കേറാനുള്ള സാഹചര്യങ്ങളുണ്ടായതും.
എന്നാൽ നേരത്തെ, മധു മുല്ലശ്ശേരി ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കം ആരംഭിച്ചിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ജോയ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *