സിപിഎം വാക്കുപാലിച്ചില്ല : കൊല്ലത്ത് ഇടതു മുന്നണിയിൽ അഭ്യന്തരകലാപം

കൊല്ലം : നഗര സഭ മേയർ സ്ഥാനംവിട്ട് നൽകാതെ, മുൻ ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡെപ്യുട്ടി മേയർസ്ഥാനം സിപിഐയുടെ കൊല്ലം മധു രാജിവെച്ചു. കൂടെ പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരും രാജിവെച്ചു . പാർട്ടിതീരുമാനപ്രകാരമാണ് രാജി എന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.
ഐക്യം തുടരുമെന്നും നഗരസഭ തുടർന്നും എൽ ഡി എഫ് തന്നെ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.