സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

0

മുകേഷിന്റെ അറസ്റ്റ്, പൂരം കലക്കൽ, അൻവർ…;വിഷയങ്ങളേറെ

തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വെള്ളിയാഴ്ച ഡൽഹിയിൽ പിബി യോഗമുള്ളതിനാലാണ് സെക്രട്ടേറിയറ്റ് യോഗം ഇന്നത്തേക്കു മാറ്റിയത്. മുൻ എൽഡിഎഫ് കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നില്ല.

പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച വിഷയങ്ങൾ, എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, നടൻ മുകേഷിന്റെ അറസ്റ്റ്, പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. പി.വി.അൻവറിനെ തള്ളി മുഖ്യമന്ത്രി രംഗത്തിയിരുന്നു. പി.വി.അന്‍വര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ സർക്കാരിനെയും, പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്നും ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് അൻവർ പരസ്യ പ്രതികരണത്തിനു മുതിർന്നിട്ടില്ല. അൻവറിന്റെ ആരോപണത്തിൽ പൊലീസ് മേധാവിയുടെ അന്വേഷണം നടക്കുന്നതിനാൽ വിശദമായ ചർച്ചകൾ നടക്കാനിടയില്ല.

നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് ചർച്ചയാകും. അറസ്റ്റിന്റെ പേരിൽ രാജി ആവശ്യപ്പെടാൻ സാധ്യതയില്ല. തെളിവുകളോടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ അപ്പോൾ നിലപാട് സ്വീകരിക്കുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മുകേഷ് പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന കാഴ്ചപ്പാട് നേതാക്കൾക്കുണ്ട്. പ്രാദേശിക നേതൃത്വത്തിനും മുകേഷിനോട് എതിർപ്പുണ്ട്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സിപിഐ നിലപാട് ഉൾപ്പെടെ ചർച്ചയാകും.

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ നടനും ഇടത് എംഎല്‍എയുമായ മുകേഷിനെ പിന്തുണയ്ക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ശ്രീമതി. രാജിക്കാര്യം തീരുമാനിക്കേണ്ടത് മുകേഷാണെന്ന് ശ്രീമതി പറഞ്ഞു. കോടതിയില്‍ കേസ് തീര്‍പ്പാക്കുന്നതു വരെ ഒരാള്‍ കുറ്റാരോപിതന്‍ അല്ല എന്നതാണ് വസ്തുത. എന്നാല്‍ ധാര്‍മികതയും ഔചിത്യവും തീരുമാനിക്കേണ്ടത് അവനവനാണെന്നും പി.കെ.ശ്രീമതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *