CPI(M)സംസ്ഥാന സമ്മേളനം: പതാക ജാഥ കയ്യൂരില്‍ നിന്ന് ആരംഭിച്ചു

കാസർകോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ കയ്യൂരില്‍ നിന്ന് ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ എംവി ഗോവിന്ദൻ, ജാഥാലീഡർ എം സ്വരാജിന് പതാക കൈമാറി.
വത്സൻ പനോളിയാണ് ജാഥ മാനേജർ. ജില്ലാ അതിർത്തിയായ കാലിക്കടവിലെ പൊതുസമ്മേളനത്തിനുശേഷം പതാക ജാഥയെ കണ്ണൂർ ജില്ലയിലേക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ സ്വീകരിക്കും.വരും ദിവസങ്ങളിലായി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി ജാഥയ്ക്ക് സ്വീകരണം ഒരുക്കും. തുടർന്ന് സമ്മേളന തലേന്നാണ് പതാക പൊതുസമ്മേളന വേദിയിൽ ഉയർത്തുക. മാർച്ച് ആറു മുതൽ മുതൽ ഒൻപത് വരെ കൊല്ലത്താണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.