ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല: പിപി ദിവ്യ
കണ്ണൂര്‍: തനിക്കെതിരേയുള്ള പാര്‍ട്ടി നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പി.പി. ദിവ്യ. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഉള്ള പരാതി ദിവ്യയ്ക്ക് ഉള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എഡിഎം നവീന്‍ബാബു മരണമടഞ്ഞ സംഭവത്തില്‍ 11 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ദിവ്യ ജയില്‍ മോചിതയായത്.
കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരുന്നു. നേരത്തേ സംഭവത്തില്‍ പാര്‍ട്ടി എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും ദിവ്യയ്ക്ക് പിഴവ് പറ്റിയെന്നും വിലയിരുത്തിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാകമ്മറ്റിയംഗമായിരുന്ന ദിവ്യയ്ക്ക് എതിരേ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. ജില്ലാകമ്മറ്റിയംഗത്തില് നിന്നും സാധാരണ പാര്ട്ടിയംഗത്തിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ജില്ലാക്കമ്മറ്റിയുടെ ശുപാര്‍ശ പിന്നീട് സംസ്ഥാനകമ്മറ്റിയംഗീകരിക്കുകയും ചെയ്തിരുന്നു.