സിപിഐ (എം) പാൽഘർ ശാഖ, വിഎസ് .അച്യുതാനന്ദനെ അനുസ്‌മരിച്ചു

മുംബൈ: അന്തരിച്ച CPM മുൻ പോളിറ്റ്ബ്യുറോഅംഗവും കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സിപിഐ (എം)ൻ്റെ നേതൃത്വത്തിൽ പാൽഘറിൽ അനുസ്മരണ യോഗം നടന്നു. ചടങ്ങിൽ ബാബുരാജൻ അധ്യക്ഷതവഹിച്ചു. സിദ്ദിഖ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗമായ ഹർഷൻ ലോക്കണ്ടേ, എൽ സി സെക്രട്ടറി ലിജു ജോൺ, എൽസി അംഗങ്ങളായ മോഹൻ കുമാർ,കെ.എസ്, സലീലൻ, തുളസിധരൻ, സോമസുന്ദരൻ, അനിൽകുമാർ എന്നിവർ വിഎസിനെ അനുസ്മരിച്ച് സംസാരിച്ചു. ബാബുരാജൻ നന്ദി പറഞ്ഞു