കരുനാഗപ്പള്ളിയിലെ കയ്യാങ്കളി : സി.പി.എം. സംസ്ഥാന നേതൃത്വം ഇടപെടുന്നു

0

 

കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ ഇടപെടാൻ സി.പി.എം. സംസ്ഥാന നേതൃത്വം നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ കൊല്ലത്തു പ്രത്യേകയോഗം ചേരും. പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യത. ഇന്ന് രാവിലെ സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.


സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻറെ തുടർച്ചയാണ് ഈ പ്രതിഷേധം. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പ്രതിഷേധമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പാവങ്ങളുടെ പ്രസ്ഥാനമാണ്, ഇതിനെ രക്ഷിക്കണം. പ്രസ്ഥാനമാണ് വലുത്. പാർട്ടിക്കുകീഴിലാണ് എല്ലാവരും.

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ നേരത്തെ പോസ്റ്റര്‍ പ്രതിഷേധവും നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്ററിലുണ്ട്. സേവ് സിപിഐഎം എന്ന പേരിലായിരുന്നു പോസ്റ്റർ പതിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *