ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. മണൽ മാഫിയ – ആക്രമണ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. കായംകുളത്തെ മുതിർന്ന സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സിബി.