MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ.

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് MDMAയുമായിസൗത്ത് പൊലീസിന്റെ പിടിയിലായി . SFI മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്ജെ.
ആലപ്പുഴEMS സ്റ്റേഡിയത്തിൽ നിന്നാണ് വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം MDMA യും രണ്ട് സിറിഞ്ചുകളും കണ്ടെത്തിയത് ഉപയോഗവും വിൽപ്പനയും ഇയാൾക്കുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് MDMA യുമായി പിടികൂടിയയാളിൽ നിന്നുമാണ് വിവരം ലഭിച്ചത്. MDMA വിഘ്‌നേശ് ആണ് നൽകിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം മൂവാറ്റുപുഴയിൽ MDMA യുമായി മൂന്നുപേർ എക്സൈസ് പിടിയിലായി.ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴ പള്ളിപ്പടി പുന്നോപടി ഭാഗത്തുനിന്നും മൂന്നുപേരെ എക്സൈസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 40.6 8 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
പെഴക്കാപ്പിള്ളി പുന്നോപടി സ്വദേശി ജാഫർ,നിസാർ, അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന പുതിയ രജിസ്ട്രേഷനിലുള്ള കാറും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുപേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ വില്പനയ്ക്കായി ആണ് ഇവർ ഉപയോഗിച്ചിരുന്നത്.
35000രൂപ, 35 എംഡിഎംഎ ചില്ലറ വിൽക്കുന്ന പാക്കറ്റുകളും, നാലു മൊബൈൽഫോണുകളും, 5 സിം കാർഡ് കളും.എംഡിഎംഎ ഉപയോഗിക്കുന്ന ഉപകരണം ഉൾപ്പെടെ എക്സൈസ് സംഘം പിടിച്ചെടുത്തിടുണ്ട്. സ്കൂൾ-കോളേജ് വിദ്യാർഥികൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മയക്കുമരുന്ന് വിറ്റിരുന്നത്.