എഡിജിപി-ആർഎസ്എസ് ആരോപണങ്ങളിൽ സിപിഐ മന്ത്രിമാർ മുറുകി

0

 

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ സ്ഥാനമാറ്റം സംബന്ധിച്ച വിഷയങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നു സൂചന. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍ മാത്രമാണ് അജന്‍ഡയ്ക്കു പുറമെ ചർച്ച ചെയ്തത്.

എഡിജിപി- ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും സിപിഐ മന്ത്രിമാരും ഉന്നയിച്ചില്ല. വൈകിട്ട് മൂന്നു മണിക്ക് എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *