സിപിഐയിൽ സീറ്റ് ധാരണ
- അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലാണ് എടുക്കുക.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ. സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്റെ പേരിനാണു മുൻതൂക്കം. കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ മുൻ മന്ത്രി വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ സിപിഐ യുവജന വിഭാഗം നേതാവ് സി.എ. അരുണ്‍ കുമാറിനാണ് സാധ്യത.
2004-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് നിന്നും വിജയിച്ച് ലോക്‌സഭാ അംഗമായത്.ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃയോഗത്തിലാണു സ്ഥാനാർഥികളെ സംബന്ധിച്ചു പ്രാഥമിക ധാരണയായത്. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലാണ് എടുക്കുക.