സിപിഐ നേതാവ് കോൺഗ്രസിലേക്ക്
സിപിഐ നേതാവ് കോൺഗ്രസിലേക്ക്.ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂർ ആണ് പാർട്ടി മാറി കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫ്ന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ് ആയിരുന്നു അബ്‌ദുൾ ഷുക്കൂർ. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി.
അബ്ദുൾ ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ജില്ലാ നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും, 14 വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷുക്കൂർ.