വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

എറണാകുളം : മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിനാൽ റാപ്പർ വേടൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം..ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.വേടൻ്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
പരാതിക്കാരി മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷമാകും വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.നിലവിൽ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.
അതേസമയം,പരാതിക്കാരിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാട് പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി വേടൻ മുപ്പതിനായിരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം യുവതി നൽകിയിരുന്നു.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പലതവണകളായി വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവഡോക്റ്ററുടെ മൊഴി.കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.