കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച്. പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കോടതി പരിസരത്ത് വിചാരണക്കു എത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിലായി. ഓച്ചിറ അമ്പലശ്ശേരിയിൽ ഹരീഷ് മകൻ അമ്പാടി (24)ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തിൽ മധു കുമാർ മകൻ അനന്തകൃഷ്ണൻ( 24) ഓച്ചിറ കൊച്ചുപുര കിഴക്കതിൽ സരസൻ മകൻ അജിത്ത് (28) മഠത്തിൽ കാരായമ്മ പഞ്ചകത്തറയിൽ രാജശേഖരൻ മകൻ ഹരികൃഷ്ണൻ(26) മഠത്തിൽ കാരായമ്മ ദേവസുധയിൽ ദേവദാസൻ മകൻ ഡിപിൻ (26) മണപ്പള്ളിയിൽ തന്തളത്ത് മനോഹരൻ മകൻ മനോഷ് (36) വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ പ്രസാദ് മകൻ അഖിൽ (26) എന്നിവരാണ് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ച സന്തോഷ് കോലക്കേസിലെ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങൾ ജയിൽ ചട്ടങ്ങൾക്ക് വിരുതമായി പകർത്തുകയും.നിരോധിത ഉൽപ്പന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറുകയും ചെയ്തു.
ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസ് ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നൽകി എന്ന കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ. കരുനാഗപ്പള്ളി പോലീസ് വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിടികൂടുകയായിരുന്നു.കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ. ആഷിക് ആദർശ്. എസ് സി പി ഓ ഹാഷിം സിപി ഓ പ്രശാന്ത്, എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്