പിവി അൻവർ കേസ് :പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി
മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിൽ പൊലീസിന് കോടതിയുടെ വിമർശനം .പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി. ആക്രമണത്തിന് MLA അൻവർ ആഹ്വാനം ചെയ്‌തു എന്നതിന് തെളിവില്ല എന്നും പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ട് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി പറഞ്ഞു.
ഉപധികളോടെയാണ് കോടതി അൻവറിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഒന്നിടവിട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ അൻവർ ഹാജരാകണം .കൂടാതെ 35000 രൂപ കെട്ടിവെക്കണം .50000 രൂപയുടെ രണ്ടുപേരുടെ ആൾജാമ്യവും വേണം.
കോടതി ജാമ്യം അനുവദിച്ച അൻവറിന് ഇന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നകാര്യത്തിൽ അനശ്ചിതത്തം തുടരുകയാണ്. നിലമ്പൂരിൽ നിന്നുള്ള കോടതി ഉത്തരവ് 7 മണിക്ക് മുമ്പ് ജയിലിൽ എത്തിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇ-മെയിൽ വഴി എത്തിച്ച ഉത്തരവ് സ്വീകരിക്കാൻ ജയിൽ സൂപ്രണ്ട് തയ്യാറായിട്ടില്ല.
അതിനിടയിൽ ആക്രമണവുമായി ബന്ധപ്പെട്ട് അൻവറിന്റെ അനുയായിയും ഡിഎംകെ നേതാവുമായ ഇകെ സുകുവിനെ കസ്റ്റഡിയിലെടുത്തു.
അൻവറിന്റെ അറസ്റ്റിനെതിരെ താമരശ്ശേരി ബിഷപ്പ് , പ്രതിപക്ഷ നേതാവ് മറ്റ് യുഡിഎഫ് നേതാക്കളും
രംഗത്തുവന്നിട്ടുണ്ട്.