ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗ കേസിൽ ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവും മുൻ ലോക്സഭാ എംപിയുമായിരുന്ന പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി. ഹാസൻ ഹോളേനർസിപുരയിലെ ഫാം ഹൗസിലെ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രത്യേക കോടതി വിധി.
ജൂലൈ 18 ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ബലാത്സംഗ കേസിൻ്റെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. നിലവിലുള്ളതും മുൻപ് പദവിയിലിരുന്നതുമായ എംപിമാർ എംഎൽഎമാർ എന്നിവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടാണ് വിധി പുറപ്പെടുവിച്ചത്.
ഗൂഗിൾ മാപ്സ് ഡാറ്റ, സാങ്കേതിക തെളിവുകൾ, ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ എന്നിവയിൽ കോടതി വ്യക്തത തേടി. ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ നേരിടുന്ന പ്രജ്വൽ രേവണ്ണയ്ക്കെതിരെ നാല് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) രൂപീകരിച്ചിരുന്നു.