പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെയും സംരക്ഷിക്കണം: കോടതി
എറണാകുളം: പോലീസിനെതിരേ രൂക്ഷവിമർശനുവുമായി കോടതി.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ചെരിപ്പെറിഞ്ഞെന്ന കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിമര്‍ശനം. പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരെന്നും ജനങ്ങളേക്കൂടി സംരക്ഷിക്കണമെന്നും കോടതി വിമർശിച്ചു.