കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കോട്ടയം :തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃത ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല രണ്ടുപേരും കൊലപാതകമാണെന്ന് സംശയിക്കുന്നു രാവിലെ 8.45ഓടെയാണ് രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ വേലക്കാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. വീട് തുറന്നു കിടന്ന നിലയിലാണ്. നഗരമധ്യത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിച്ചതായി പോലീസ് പറഞ്ഞു . രണ്ടുപേരുടെയും മുഖം മാരകമായി പരിക്കേൽപ്പിച്ചു വികൃതമാക്കിയ നിലയിലാണ്. വാതിലിനടുത്ത് ചോരപുരണ്ട അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ വീട്ടിൽ പാറാവ് ജോലിചെയ്തിരുന്ന ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയുമായി കൊല്ലപ്പെട്ട വിജയകുമാറിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു . മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് നല്കിയ പരാതിയിൽ ആസാം സ്വദേശിയായ തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വീട്ടിൽ മോഷണമൊന്നും നടക്കാത്തതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിൽ പ്രതികാരമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.