മഹാകുംഭമേള : ട്രയിനിൽ കയറിപ്പറ്റാൻ സാധിക്കാത്തവർ അക്രമാസക്തരായി

മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ അക്രമാസക്തരായത്.ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷനിൽ എത്തിയിട്ടും വിവിധ കോച്ചുകളുടെ വാതിലുകൾ തുറക്കാതെ വന്നതോടെ ആളുകൾ രോഷാകുലരാവുകയായിരുന്നു. തുടർന്ന് ഇവർ ട്രെയിനിനു നേരെ കല്ലെറിയുകയും എസി കമ്പാർട്ട്മെന്‍റുകളുടെ ജനാലകൾ അടിച്ചു തകർക്കുകയും ചെയ്തു.
ആക്രമണത്തിൽ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റത്തോടെ യാത്രക്കാരും പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന സംഘവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടല്‍ തന്നെ നടന്നു. മധുബനി സ്റ്റേഷൻ വിട്ടതിന് ശേഷവും ട്രെയിനിന് നേരെ സമാനമായ ആക്രമണം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. ട്രെയിന്‍ സമസ്തിപൂർ സ്‌റ്റേഷനിൽ എത്തിയപ്പോൾ തകർന്ന ജനാലകളിലൂടെ വലിയൊരു ജനക്കൂട്ടം എസി കോച്ചുകളിലേക്ക് അതിക്രമിച്ചു കയറിയെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്