മണ്ഡല പുനര്‍നിര്‍ണയ0: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവര്‍ അടക്കം ഏഴ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പങ്കെടുക്കും. അതേസമയം ഡിഎംകെ നാടകം കളിക്കുന്നുവെന്ന് ആരോപിച്ച് വീടുകള്‍ക്ക് മുന്നില്‍ ബിജെപി കരിങ്കൊടി പ്രതിഷേധവും നടത്തും.