കല്യാൺ സെന്റ് തോമസ് സ്‌കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ കൂദാശ കർമ്മം നടന്നു.

0
oommendevid

4acbc127 fee6 464f ad9c 1c4c697f3074

Former principal of St. Thomas School Dr. Oommen David being felictated by H H Baselios Marthoma Mathews (III) for the Outstanding Contributions to the institution at Kalyan

മുംബൈ:  കല്യാൺ സെന്റ് തോമസ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൻ്റെ കൂദാശ കർമ്മം  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസിലൊയോസ് മാർത്തോമാ മാത്യുസ് തൃതീയൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കുറിലോസ്, അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരായിരുന്നു. ഭദ്രാസനത്തിൽ നിന്നുള്ള പുരോഹിതന്മാരും ബന്ധപ്പെട്ട മറ്റു വിശിഷ്ട വ്യക്തകളുംചടങ്ങിൽ പങ്കെടുത്തു. കൂദാശ കർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ കത്തോലിക്കാ ബാവയുടെ അധ്യക്ഷതയിൽ സാംസ്‌കാരിക സമ്മേളനം നടന്നു. തദവസരത്തിൽ പരിശുദ്ധ ബാവ തിരുമേനിയെ മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ സ്‌കൂളിൻ്റെ ആർക്കിടെക്റ്റ് ജോൺ വർഗ്ഗീസ്, മറ്റ് വിശിഷ്ട വ്യക്തികളും ആദരവ് ഏറ്റുവാങ്ങി.

0aa1d78c 42af 4bb0 bab9 dc3ff0578220 1

ചടങ്ങിൽ വെച്ച് സെന്റ് തോമസ് സ്‌കൂളിൻ്റെ മുൻ പ്രിൻസിപ്പിളും സ്‌കൂളിന് ആദ്യമായി പുതിയകെട്ടിടം
നിർമ്മിക്കാൻ നേതൃത്തം നൽകിയ വ്യക്തിയുമായ, ഡോ.ഉമ്മൻഡേവിഡിനെ വിദ്യഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് , പരിശുദ്ധബാവ തിരുമേനി പുരസ്ക്കാരം നൽകി ആദരിച്ചു.

സ്‌കൂളിൻ്റെ ലഘുചരിത്രം ഡോ.ഉമ്മൻ ഡേവിഡ്‌ പരിശുദ്ധ ബാവാ തിരുമേനിക്ക് കൈമാറി . പരിശുദ്ധ ബാവാ തിരുമേനി അധ്യക്ഷ പ്രസംഗം നടത്തി .അഭിവന്ദ്യ കുറിലോസ് മെത്രപൊലീത്ത സ്‌കൂളിനെ പറ്റി സംസാരിച്ചു .നന്ദി പ്രഭാഷണത്തിന് ശേഷം സന്ധ്യാ പ്രാർത്ഥനയും നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *