“75 തവണ ഭരണഘടന മാറ്റിയ കോൺഗ്രസ്സിന് അടിയന്തരാവസ്ഥയുടെ കളങ്കം കഴുകിക്കളയാനാവില്ല”!

ന്യുഡൽഹി :ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്വീകരിച്ച നടപടികളും, വർഷങ്ങളായി കോൺഗ്രസ് അതിനെ ഏതൊക്കെ രീതിയിൽ ദ്രോഹിച്ചു എന്നതിൻ്റെ ഘട്ടം ഘട്ടമായുള്ള ഉദാഹരണസഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ലോക്‌സഭയിൽ വിശദമായ പ്രസംഗം നടത്തി.
കോൺഗ്രസിൻ്റെ ഒരു കുടുംബം ഭരണഘടനയെ തകർത്തു. ഞാൻ ഒരു കുടുംബത്തെ പരാമർശിക്കുന്നു, കാരണം 75 വർഷത്തിൽ ഒരു കുടുംബം മാത്രമേ 55 വർഷമായി ഭരിച്ചിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം ചിന്തകളും നയങ്ങളും മുന്നോട്ട് കൊണ്ടുപോയി, ”മോദി പറഞ്ഞു.
“ഭരണഘടന മാറ്റുന്നത് അവരുടെ ശീലമായി മാറി. കോൺഗ്രസിന് വേട്ടയാടൽ രുചിച്ചു, അത് ആവർത്തിച്ച് ചെയ്തു. അവർ ഭരണഘടനയെ വീണ്ടും വീണ്ടും ആക്രമിച്ചു. അത് 75 തവണ മാറ്റിയെഴുതി ,” പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യം ഭരണഘടനയുടെ 50 വർഷം തികയുമ്പോൾ, ഭരണഘടനാ വ്യവസ്ഥകൾ ഇല്ലാതാക്കി അടിയന്തരാവസ്ഥ കൊണ്ടുവന്നു. പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുത്തു. കോൺഗ്രസിന് ഒരിക്കലും നെറ്റിയിലെ ഈ കളങ്കം കഴുകിക്കളയാനാവില്ല. അത് ജനാധിപത്യത്തെ കഴുത്തുഞെരിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. ഇവരോട് ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
” സ്വാതന്ത്ര്യസമയത്ത് ഉദ്ധരിച്ച എല്ലാ നിഷേധാത്മക സാധ്യതകളെയും നിരാകരിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നമ്മെ വളരെയധികം മുന്നോട്ട് കൊണ്ടുവന്നു. പലതരം പരീക്ഷണങ്ങളെ നമ്മൾ അഭിമുഖീകരിച്ചു അതിനെയൊക്കെ അതിജീവിച്ചതിന് പൗരന്മാർ അഭിനന്ദനം അർഹിക്കുന്നു. ഇന്ത്യ ഇപ്പോൾ ജനാധിപത്യത്തിൻ്റെ മാതാവായാണ് അറിയപ്പെടുന്നത്. ലോക ജനാധിപത്യത്തിൻ്റെ മാതാവാണ് ഇന്ത്യ.പാർലമെൻ്റിലും മന്ത്രി സഭയിലും വനിതാ അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. സ്‌പോർട്‌സ്, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം മാതൃകാപരമാണ്.
ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടന്നത്. ഡിജിറ്റൽ ഇന്ത്യ വിജയത്തിൻ്റെ കഥയാണ്. മാതൃഭാഷ പ്രോത്സാഹിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മാതൃഭാഷയിൽ പഠിച്ച് ഡോക്ടറും, എഞ്ചിനിയുമാകാം. ക്ലാസിക്കൽ ഭാഷകളെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചു. ഇതിനൊക്കെ ശക്തി തരുന്നത് ഭരണഘടനയാണ്.
ബഹിരാകാശ സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ പങ്ക് ഓരോ ഇന്ത്യക്കാരനും അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് വികസനത്തിൻ്റെ കേന്ദ്രം. ഭരണഘടനയാണ് ഇതിൻ്റെ അടിസ്ഥാനം.സ്വാതന്ത്ര്യാനന്തരം, സ്വാർത്ഥതാൽപ്പര്യങ്ങൾ നിമിത്തം, ഏറ്റവും ക്രൂരമായ ആക്രമണം രാജ്യത്തിൻ്റെ ഐക്യത്തിന് നേരെയായിരുന്നു. നാനാത്വത്തെ ആഘോഷിക്കുന്നതിനുപകരം, അടിമത്തത്തിൻ്റെ ചിന്താഗതിയിൽ വളർത്തിയെടുത്ത ആളുകൾ, നമ്മുടെ വൈവിധ്യത്തിൽ വ്യത്യാസങ്ങൾ തേടി. രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ അവർ വിദ്വേഷത്തിൻ്റെ വിത്ത് പാകി. വൈവിധ്യങ്ങളെ നാം ആഘോഷിക്കേണ്ടതുണ്ട്.രാജ്യം ഭരണഘടനയുടെ 50 വർഷം തികയുമ്പോൾ, ഭരണഘടനാ വ്യവസ്ഥകൾ ഇല്ലാതാക്കി അടിയന്തരാവസ്ഥ കൊണ്ടുവന്നു. പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുത്തു. കോൺഗ്രസിന് ഒരിക്കലും നെറ്റിയിലെ ഈ കളങ്കം കഴുകിക്കളയാനാവില്ല. അത് ജനാധിപത്യത്തെ കഴുത്തുഞെരിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. ഇവരോട് ജനങ്ങൾ ഒരിക്കലും പൊറുക്കില്ല.ഞങ്ങൾ 50 വർഷം പൂർത്തിയാക്കിയപ്പോൾ വാജ്‌പേയി സർക്കാർ ഭരണഘടനയുടെ 50 വർഷം ആഘോഷിച്ചു. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആനപ്പുറത്ത് വെച്ച് ഞങ്ങൾ ഭരണഘടനയുടെ ഗൗരവ് രഥയാത്ര നടത്തിയിരുന്നു. നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചപ്പോൾ, ജനുവരി 26 ഉള്ളപ്പോൾ പുതിയ തീയതി എന്തിന് ആവശ്യമാണെന്ന് ഒരു പ്രതിപക്ഷ അംഗം ചോദിച്ചു.”
സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്രുവിൻ്റെ നീക്കങ്ങളെ അന്നത്തെ രാഷ്ട്രപതിക്ക് എതിർക്കേണ്ടി വന്നു. അങ്ങനെ പല കാലങ്ങളിലായി ആ കൃത്യം ആവർത്തിച്ചു പോന്നു. ആദ്യം പാപം നെഹ്റു ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടർന്നു. 1971 ൽ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. അടിയന്തരാവസ്ഥയിൽ ആയിരങ്ങൾ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവർന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാബാനു കേസിൽ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേർന്നു.
പ്രസംഗത്തിലുടനീളം ഭരണഘടനയെ തകർത്തതും രാജ്യത്തെ പിന്നോട്ടുനയിച്ചതും കോൺഗ്രസ്സാണെന്ന് സ്ഥാപിക്കുന്ന പരാമർശങ്ങൾ ആവർത്തിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകസഭയിലെ തൻ്റെ
പ്രസംഗം അവസാനിപ്പിച്ചത്.