അംബേദ്ക്കറെക്കുറിച്ചു താൻ പറഞ്ഞതിനെ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ
ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ അംബേദ്കർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ച് അമിത് ഷാ. താൻ പറഞ്ഞത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയാണ് കോൺഗ്രസ്സ് ചെയ്തതെന്നും
കോൺഗ്രസ് ആണ് യഥാർത്ഥ അംബേദ്കർ വിരുദ്ധ പാർട്ടിയെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കർ എന്ന് പറയുന്നത് കോൺഗ്രസിന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണെന്നും അംബേദ്കർക്ക് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു എന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ബുധനാഴ്ച പാര്‍ലമെന്റ് നടപടികള്‍ നിർത്തിവച്ചിരുന്നു. അമിത് ഷാ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
അതിനിടയിൽ , അമിത് ഷായുടെ പ്രസംഗത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ ക്ലിപ്പു ചെയ്ത വീഡിയോയിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നതാണെന്ന് സ്ഥിരീകരിച്ച് പ്രസ് ഇൻഫർമേഷൻ ബ്യുറോ മുന്നോട്ടു വന്നു