രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താകുമോ?
ന്യൂഡൽഹി : ബലാൽസംഗ കേസിൽ ഒഴിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നു. രാഹുലിനെ പുറത്താക്കണമെന്ന് കനത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ. കോൺഗ്രസ് പാർട്ടിയിൽ നിന്നുതന്നെ രാഹുലിനെതിരായുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കെപിസിസി ഇതുമായി ബന്ധപ്പെട്ട് ഉചിതമായി തീരുമാനമെടുക്കും എന്നാണ് വിവരം. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാൻഡ് വിവരങ്ങൾ തേടി. കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങൾ നേടിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാം എന്ന സന്ദേശം ഹൈക്കമാൻഡ് നൽകിയിരുന്നു.
