കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടി എം തോമസ് ഐസക്. തരൂരിനെ പോലെയൊരാൾ കോൺഗ്രസിൽ ഇത്രകാലം തുടർന്നത് എങ്ങനെയെന്നതിൽ അത്ഭുതം.
വേറെ വഴികൾ നോക്കുന്നതിൽ അത്ഭുതമില്ല. കോൺഗ്രസ് വിട്ടതുകൊണ്ട് ശശി തരൂർ കേരള രാഷ്ട്രീയത്തിൽ അനാഥമാകില്ല. തരൂർ നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസിൽ നിന്ന് പലരെയും സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും ടി എം തോമസ് ഐസക് വ്യക്തമാക്കി.
ശശി തരൂർ പറഞ്ഞത് ശരിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ എന്നും അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു .