ഒന്നിച്ച് പോകുമോ..?
പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ ധാരണയിലായി. ചില സീറ്റുകളുടെ കാര്യത്തിൽ ഇപ്പഴും പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച നടക്കുന്നത്. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.