കോൺഗ്രസ്സിന് താത്കാലിക ആശ്വാസം,അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.
ന്യൂ ഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മരവിപ്പിച്ചിരുന്നത്
കേസ് ഫെബ്രുവരി 21ന് വീണ്ടും പരിഗണിക്കും. അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പ്രതികരിച്ചിരുന്നു
യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെ കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം പറഞ്ഞിരുന്നു. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോൾ പണമില്ലെന്നും അജയ് മാക്കൻ പറഞ്ഞിരുന്നു