തൃശൂർ പൂരം സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു, കേരള ഗവർണറെ ലക്ഷ്യമിട്ട്

0

കോഴിക്കോട്∙ എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തൃശൂർ പൂരം കലക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരത്തിന്റെ തറവില ഉയർത്തിയതായിരുന്നു ആദ്യ നീക്കം. സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ പൂരസ്ഥലത്തേക്ക് എത്തി. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജന്റാണെന്നും മുരളീധരൻ‌ ആരോപിച്ചു. യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ സംഘപരിവാർകാർക്ക് വാതിൽ തുറന്നുകൊടുത്ത ആളാണ് ഗവർണർ. അതേസമയം, ഗവർണറെ പുകഴ്ത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ മുരളീധരൻ തള്ളി. തിരുവഞ്ചൂർ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. കോൺഗ്രസിന് ആ നിലപാടില്ല. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച് ഇല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾ ആണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *