യുവാവിന് മരണത്തിൽ നിന്നും രക്ഷിച്ച പൊലീസുകാരന് നാടിൻ്റെ അഭിനന്ദനം

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് മരണം മുഖാമുഖം കണ്ട യാത്രക്കാരന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ. തിങ്കൾ വൈകിട്ട് 4.45നാണ് സംഭവം.
മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടപ്പോൾ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ഷൈൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് തെന്നി വീഴുകയായിരുന്നു. ട്രെയിൻ നീങ്ങികൊണ്ടിരിക്കെ എന്തു ചെയ്യണമെന്നറിയാതെ മൂന്നാംപ്ലാറ്റ് ഫോമിലുണ്ടായിരുന്നവർ ബഹളംവച്ചു. ഈ സമയം പ്ലാറ്റ് ഫോമിലുണ്ടായിരുന്ന കാസർകോട് റെയിൽവെ പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രവീൺപീറ്റർ ഓടിയെത്തി ഷൈനിനെ വലിച്ചുകയറ്റുകയായിരുന്നു. പ്രവീൺ നടത്തിയ രക്ഷാപ്രവർത്തനം പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാർ ശ്വാസമടക്കി പിടിച്ചാണ് കണ്ടത്.
ഷൈൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാസർ കോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ എസ്കോർട്ട് ഡ്യൂട്ടിക്കായി എത്തിയതായിരുന്നു പ്രവീൺപീറ്റർ. രാജപുരം സ്വദേശിയാണ് .