സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി
കൊല്ലം:കരുനാഗപ്പള്ളി , തൊടിയൂരിൽ നടന്ന സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി .ഔദ്യോഗിക പാനലിനെ അംഗീകരിക്കാൻ വിമുഖതയുള്ള ഒരു വിഭാഗം നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് മാറിയത് .ഔദ്യോഗിക പാനലിനെതിരെ ആരും മത്സരിക്കരുത് എന്നും മത്സരിച്ചാൽ അവർക്കെതിരെ നടപടിയുണ്ടാകും എന്ന നിർദ്ദേശത്തെ ഒരു വിഭാഗം എതിർക്കുകയായിരുന്നു. കുബേരക്കേസ് പ്രതിയും ബാർ മുതലാളിമാരുമുള്ള ഔദ്യോഗിക പക്ഷത്തെ അംഗീകരിക്കില്ല എന്ന ഒരു വിഭാഗം പാർട്ടിപ്രവർത്തകർ പറയുന്നു .
കൊല്ലം ജില്ലയിൽ നടക്കേണ്ടിയിരുന്ന പത്ത് ലോക്കൽ സമ്മേളനങ്ങളിൽ ഏഴെണ്ണവും പാർട്ടിക്കുള്ളിലെ പ്രതിഷേധത്താൽ നിർത്തിവെച്ചിരിക്കയാണ്.