യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കൊയിലാണ്ടി മുചുകുന്ന് കേളപ്പജി നഗർ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. വലിയ മലവീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കൾ സ്‌കൂൾ ബസിലുമാണ് പോയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ ബന്ധുക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
വലിയ മലയിൽ അശ്വതി (27), തേജൽ (7), തൃഷൾ (5) എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. അശ്വതി രാവിലെ സ്‌കൂളിലെത്തി കുട്ടികളെ കൊണ്ടുപോയെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ കൊയിലാണ്ടി പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ കൊയിലാണ്ടി പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
എന്തെങ്കിലും വിവരം കിട്ടുന്നവർ , കൊയിലാണ്ടി പോലിസ് സ്റ്റേഷൻ – 04962620236 9497987193 (CI) 9497980798 (SI)എന്നീ നമ്പറുകളിൽ അറിയിക്കുക.