പനിക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ചെന്ന് പരാതി
കാസർകോട് : പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്കെതിരെ ഡോക്ടറുടെലൈംഗികാതിക്രമം.കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. പനിയെ തുടർന്നു ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ഡോ. കുഞ്ഞബ്ദുള്ളയ്ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.