സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ്; വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് പരാതി നൽകി

0

തൃശൂർ: ലോക് സഭ ഇലക്ഷൻ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരേഷ് ഗോപിയോട് വിശദീകരണം തേടി. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് എൽഡിഎഫിന്റെ പരാതി.സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിയിൽ അടിസ്ഥാന കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *