കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

0

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സവാ​ദിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു സവാദ് മോശമായി പെരുമാറിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2023-ൽ നെടുമ്പാശേരിയിൽ സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്ന് ഇയാൾക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം ഏറെ വിവാദമായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *