തിരുവനന്തപുരം കളക്ടർക്ക് എതിരെ KGMOA; നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാൻ സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയെന്ന് പരാതി

0

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിനായി ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ജനറൽ ആശുപത്രി ഒപിയിൽ രോഗികളുടെ തിരക്കളുള്ള സമയത്താണ് ജില്ല കളക്ടറുടെ നടപടി. നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാനാണ് സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഡിഎംഒയെയാണ് കളക്ടറുടെ സ്റ്റാഫ് ജില്ല കളക്ടറുടെ വസതിയിൽ നിന്ന് വിളിച്ച് അടിയന്തരമായി സർക്കാർ സർജനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്.ഇതിനെ തുടർന്നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് സർജനെ കളക്ടറുടെ വസതിയിലേക്ക് വിടുന്നത്.അവിടെ എത്തിയപ്പോഴാണ് നഖത്തെ ബാധിക്കുന്ന രോഗം പരിശോധിക്കാൻ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്ന് സർജന് മനസിലായത്. സംഭവം അറിഞ്ഞതോടെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *