മാതൃഭാഷയെ ചേർത്തുപിടിച്ച്‌ കർമ്മഭൂമിയുടെ സംസ്‌കാരത്തെ അടുത്തറിയാൻ സമാജങ്ങൾ അവസരമൊരുക്കുക: ലീല സർക്കാർ

0
SARKKAR 1

കലാ-സാംസ്‌കാരിക ,സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ‘സീവുഡ്‌സ് മലയാളി സമാജ’ത്തിൻ്റെ ഇരുപത്തിമൂന്നാം വാർഷികം ആഗ്രികോളി സംസ്കൃതി ഭവനിൽ സമുചിതമായി ആഘോഷിച്ചു.

LEELA

നവിമുംബൈ:ഏത് നാട്ടിൽ ചെന്നാലും മാതൃഭാഷയെ ചേർത്ത് പിടിക്കാനും അതിനോടൊപ്പം കർമ്മ ഭൂമിയുടെ സംസ്കാരത്തെ അറിയാൻ ശ്രമിക്കാനും സമാജങ്ങൾ അവസരങ്ങൾ ഒരുക്കേണ്ടത് ധാർമ്മികമായ ഉത്തരവാദിത്വം ആണെന്ന്  വിശ്രുത വിവർത്തകയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ലീല സർക്കാർ  .

സീവുഡ്‌സ് മലയാളി സമാജ’ത്തിൻ്റെ ഇരുപത്തിമൂന്നാം വാർഷികം ആഗ്രികോളി സംസ്കൃതി ഭവനിൽ ഉദ്ഘാടനം ചെയ്‌തതിന്‌ ശേഷം സംസാരിക്കുകയായിരുന്നു ബംഗാളി ക്ളാസിക് നോവലുകൾ വിവർത്തനം ചെയ്‌ത്‌ മലയാളികൾക്ക് സമ്മാനിച്ച ലീല സർക്കാർ .
ഇ കെ നന്ദകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി രാജീവ് നായർ സ്വാഗതം പറഞ്ഞു.വിവി പവനൻ പാരിപാടികൾക്ക് നേതൃത്തം നൽകി .

ഭാഷയേയും നാടിനെയും ഊഷ്മളതയോടെ ചേർത്ത് പിടിക്കാൻ സമാജം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുംബൈയിലെ പ്രശസ്ത ന്യുറോ സർജൻ ഡോക്ടർ സുനിൽ കുട്ടി .
മതനിരപേക്ഷതയിൽ ഊന്നി വേർതിരിവുകളിലാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന് മുഖ്യാതിഥിയായ കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറി ടി എൻ ഹരിഹരൻ സദസ്സിനെ ഓർമ്മപ്പെടുത്തി.

866290ee 3eb6 4fd2 9b6a bee616b1aa10

വായനാടിലെ ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങായി മുംബൈയിലെ ജീവകാരുണ്യ സംഘടനയായ ‘കെയർ ഫോർ മുംബൈ’ക്ക് വാർഷികാഘോഷ ചടങ്ങിൽ സമാജം പ്രവർത്തകർ ഒരു ലക്ഷം രൂപയുടെ സഹായധനം കൈമാറി.’കെയർ ഫോർ മുംബൈ’യ്ക്ക് വേണ്ടി സെക്രട്ടറി പ്രിയ വർഗീസും മാധ്യമ പ്രവർത്തകനായ പ്രേംലാൽ രാമനും ചേർന്ന് ചെക്ക് ഏറ്റു വാങ്ങി.

സീവുഡ്‌സ് മലയാളി സമാജവുമായി അടുത്ത ബന്ധം പുലർത്തുന്ന കെയർ ഫോർ മുംബൈ തുടർന്നും ജീവ കാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് പറഞ്ഞ പ്രിയ വർഗീസ് ,സമാജം നടത്തിവരുന്ന നാടക പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
ചടങ്ങിൽ വാസൻ വീരച്ചേരി എഴുതി മഷിബുക്സ് പ്രസിദ്ധീകരിച്ച , ‘സ്വപ്നങ്ങൾക്കുമപ്പുറം’ എന്ന ചെറുകഥ സമാഹാരം ലീല സർക്കാർ ഡോക്ടർ സുനിൽ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.

SARKKAR

(പതിനൊന്ന് ചെറുകഥകളടങ്ങിയ സ്വപ്നങ്ങൾക്കുമപ്പുറത്തിലെ രണ്ടു കഥകൾ രണ്ടു വ്യത്യസ്ത ഷോർട് ഫിലിമുകൾക്കു ആധാരമായിട്ടുണ്ട്.)

തുടർന്ന് സമാജത്തിലെ മുതിർന്ന പൗരന്മാരേയും സമാജം പ്രവർത്തനങ്ങളിലെ കൺവീനർമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളേയും ആദരിച്ചു.വാർഷികാഘോഷങ്ങൾ തുടങ്ങിയത് മലയാളം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപികമാരും അംഗങ്ങളും ചേർന്നവതരിപ്പിച്ച ‘കുട്ട്യോളും കുട്ടിച്ചാത്തനും’ എന്ന നാടകത്തോടു കൂടിയായിരുന്നു. കുട്ടികൾ ഏതു ലോകത്തെയാണ് കാംക്ഷിക്കുന്നത്  എന്ന് ഉറക്കെ പറയുന്ന ഈ ഫാൻ്റസി ഡ്രാമയിൽ ഇരുപതോളം പേർ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ ‘ഗോർ ബൻജാര കലാ മഞ്ചി’ൻ്റെ ഗോ ഫീറ്റേഴ്‌സ് സംഘം അവതരിപ്പിച്ച കോലി, ബൻജാര നൃത്തം നൂതനാനുഭവമായി. തുടർന്ന് കോട്ടയം മാർസ് മീഡയയുടെ ഗാനമേളയും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *