തൃശ്ശൂർ പൂരം നടത്തിപ്പിലെ വീഴ്ച, കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇന്ന് പുറത്തിറക്കും
തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയതിൽ കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.ഇതിൽ ഒരാളെ നിശ്ചയിച്ചാൽ കമ്മീഷൻ ഉത്തരവ് ഇന്ന് പുറത്തിറക്കും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റം ഉണ്ടാകും.