സഹപ്രവർത്തകരേയും മാനേജർമാരേയും വിൽപ്പനയ്ക്ക്; ചൈനയിലെ യുവാക്കളുടെ പുതിയ ട്രെൻഡ്

0

ജോലിയിലെ സമ്മർദ്ദത്തെ മറികടക്കാൻ പുതിയ ട്രെൻഡുമായി ചൈനീസ് യുവതലമുറ. ജോലി സ്ഥലത്ത് തങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സഹപ്രവർത്തകരെയും, മാനേജർമാരെയും സാധനങ്ങൾ വിൽക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ വിൽക്കാനുണ്ടെന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്യുന്നതാണ് പുതിയ രീതി. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന സിയാൻയു ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഇത്തരം പോസ്റ്റുകൾ ട്രെൻഡ് ആകുന്നത്.

ചൈനയിലെ ദിവസം മുഴുവനുള്ള കഠിനമായ ജോലി ആളുകളെ മാനസികമായും ശാരീരികമായും തളർത്തുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്നും ആശ്വാസം കണ്ടെത്തുന്നതിനോ, തമാശകൾക്കോ വേണ്ടിയാണ് തങ്ങളുടെ ജോലി, സഹപ്രവർത്തകർ, മാനേജർമാർ എന്നിവരെ ആളുകൾ വിൽക്കുന്നത്. ‘ജോലി സ്ഥലത്തെ ദുർഗന്ധം അകറ്റുക” എന്നാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്. കഠിനവും ഭീകരവുമായ ജോലികൾ, എപ്പോഴും കുറ്റം മാത്രം പറയുന്ന മേലധികാരികൾ എന്നിവരെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ജീവനക്കാർ വിൽപ്പനയ്ക്കായി പോസ്റ്റ് ചെയ്യുന്നത്.

ചില വെബ്സൈറ്റുകളിൽ ‘വെറുക്കപ്പെട്ട സഹപ്രവർത്തകരെ’യും ‘ശല്യപ്പെടുത്തുന്ന മേലധികാരികളെയും നാല് മുതൽ ഒൻപത് ലക്ഷം രൂപയ്ക്ക് വരെയാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്’. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ഉപഭോക്താവ് തന്റെ 30,000 രൂപ ശമ്പളമുള്ള ജോലി 90,000 രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ വാങ്ങിയ തുക മുതലാക്കാം എന്നതാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. മറ്റൊരു ജീവനക്കാരൻ തന്റെ സഹപ്രവർത്തകനെ 45,000 രൂപയ്ക്ക് വിൽക്കാനുണ്ടെന്ന തരത്തിൽ ഒരു പോസ്റ്റ്‌ പങ്ക് വച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *